തിരുവനന്തപുരം: യുദ്ധ വിരുദ്ധതയ്ക്കും ലോകസമാധാനത്തിനും വേണ്ടി കണ്ണൂരിൽ ഇന്ന് മുതൽ ആറുവരെ സംഘടിപ്പിക്കുന്ന വിശ്വസ്‌നേഹ സംഗമത്തിലും ആഗോളയാത്രയിലും പങ്കെടുക്കുന്ന യൂണിവേഴ്സൽ മിഷന്റെ പ്രവർത്തകരായ ബി.എസ്.ഭാസി,അഡ്വ.പി.കെ.ശങ്കരൻകുട്ടി, ഡോ.പി.മുരളീധരൻ എന്നിവർക്ക് സ്വീകരണവും യാത്രഅയപ്പും നൽകി. വിശ്വശാന്തി ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് സംഘടനയുടെ ലോക നേതാക്കളായ റഫയാൽ റൂബിയ,അന്തോണിയോ,ഡീഗോ എന്നിവരാണ് കണ്ണൂരിൽ എത്തിച്ചേരുന്നത്. തിരുവനന്തപുരം പൗരാവലിക്കുവേണ്ടി റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം മിഡ്സിറ്റിയും യൂണിവേഴ്സൽ മിഷനുമാണ് പരിപാടി സംഘടിപ്പിച്ചത്. പ്രൊഫ. ഉമ്മൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ആകാശവാണി മുൻ ഡയറക്ടർ ആർ.സി.ഗോപാൽ,പ്രൊഫ.കെ.കെ.വാസു,വി.ജി.സുനിൽകുമാർ എന്നിവർ സംസാരിച്ചു.