നെടുമങ്ങാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ നെടുമങ്ങാട് ടൗൺ ബ്ലോക്ക് മാതൃഭാഷ ദിനാചരണം സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി വി.എസ്.ബിന്ദു ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ ഇരിഞ്ചയം രവി, പി.കെ.സുധി എന്നിവരെ ആദരിച്ചു. ജി.എസ്.ജയചന്ദ്രൻ,ഇരിഞ്ചയം രവി,പി.കെ.സുധി,ബി.സത്യശീലൻ,എം.ഷിഹാബുദീൻ,കെ.സിയാദ്, കെ.സദാനന്ദനാശാരി,ജെ.ഷാജികുമാർ,പി.പി.സരസമ്മ,കെ.വസന്ത,പി.മായാ ദേവി തുടങ്ങിയവർ സംസാരിച്ചു.