നെടുമങ്ങാട്: ആനാട് ചന്ദ്രമംഗലം എൻ.എസ്.എസ് കരയോഗം ഭരണ സമിതി തിരഞ്ഞെടുപ്പ് പൊതുയോഗം ആനാട് മേഖല കൺവീനർ വി.സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആനാട് പി.ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി ഷിബു സോപാനം സ്വാഗതം പറഞ്ഞു. താലൂക്ക് യൂണിയൻ സെക്രട്ടറി ഐ.വി.ഷിബു കുമാർ വരണാധികാരിയായിരുന്നു. കരയോഗം ഭാരവാഹികളായി ആനാട് പി.ഗോപകുമാർ (പ്രസിഡന്റ്), ആർ.ചന്ദ്രൻ നായർ (വൈസ് പ്രസിഡന്റ് ), ഷിബു സോപാനം (സെക്രട്ടറി), വി.ദാമോദരൻ പിള്ള (ജോയിന്റ് സെക്രട്ടറി), കെ.വിജയകുമാരൻ (ട്രഷറർ),എ.ജയകുമാരൻ നായർ,​പി.രാജേന്ദ്രൻ നായർ,പി.അഭിലാഷ്,വിനോദ് സി.ഡി,പ്രവീൺ എസ്.ആർ, അനിൽകുമാർ.കെ (എക്‌സി.മെമ്പർമാർ) എന്നിവരെ തിരഞ്ഞെടുത്തു.