
തിരുവനന്തപുരം: കരാട്ടെയെക്കുറിച്ച് അഡ്വ.ജി.എസ്.ഗോപകുമാരൻ രചിച്ച ഇവല്യൂഷൻ ഒഫ് ഒക്കിനവൻ കരാട്ടെ എന്ന ഇംഗ്ളീഷ് പുസ്തകം നന്ദകുമാർ പാരാലിമ്പ്യൻ സിദ്ധാർത്ഥ ബാബുവിന് നൽകി പ്രകാശനം ചെയ്തു. മന്നം മെമ്മോറിയൽ നാഷണൽ ക്ളബിൽ നടത്തിയ ചടങ്ങിൽ വി.ഗോപാൽ കൃഷ്ണൻ,കൃഷ്ണ പൂജപ്പുര (തിരക്കഥാകൃത്ത്),സിദ്ധാർത്ഥ ബാബു (പാരാലിംപിയൻ),ഷിഹാൻ മുഹമ്മദ് ഫായിസ് (യു.എ.ഇ), റെൻഷി പി.പി.ഹേമന്ത് കുമാർ,ഡോ.യു.രഞ്ജിനി തുടങ്ങിയവർ പങ്കെടുത്തു.