
പൂവാർ: ഊറ്ററ ക്ഷേത്രം സിറ്റി ഫാസ്റ്റ് ബസ് സർവീസ് പുനരാരംഭിച്ചു. ഈസ്റ്റ് ഫോർട്ടിൽ നിന്ന് 7.20ന് ആരംഭിക്കുന്ന സർവീസ് വിഴിഞ്ഞം വഴി 8.20ന് ഊറ്ററ ക്ഷേത്രത്തിലെത്തിച്ചേരും. വീണ്ടും 8.30ന് ആരംഭിച്ച് വിഴിഞ്ഞം വഴി ഈസ്റ്റ് ഫോർട്ട്-മെഡിക്കൽ കോളേജിൽ 10ന് എത്തിച്ചേരും. അവിടെനിന്ന് 10.30ന് വീണ്ടും ആരംഭിച്ച് 12ന് ഊറ്ററയിലെത്തിച്ചേരും. 12.10ന് ഊറ്ററയിൽ നിന്നും ആരംഭിക്കുന്ന സർവീസ്,ഉച്ചയ്ക്ക് 1.10ന് ഈസ്റ്റ് ഫോർട്ടിൽ അവസാനിക്കും. ഉച്ചയ്ക്ക് ശേഷം 2.30ന് ഈസ്റ്റ് ഫോർട്ട് നിന്നും ആരംഭിച്ച് 3.30ന് ഊറ്ററ ക്ഷേത്രത്തിലെത്തും. 3.40ന് ഊറ്ററ നിന്നും ആരംഭിച്ച് വിഴിഞ്ഞം ഈസ്റ്റ് ഫോർട്ട് വഴി 5.10ന് മെമെഡിക്കൽ കോളേജിലെത്തിച്ചേരും. അവിടെ നിന്ന് 5.20ന് ആരംഭിച്ച് പട്ടം-ഈസ്റ്റ് ഫോർട്ട്-വിഴിഞ്ഞം വഴി വൈകിട്ട് 6.50ന് ഊറ്ററയിലെത്തും. 7.10ന് ഊറ്ററ നിന്ന് ആരംഭിച്ച് വിഴിഞ്ഞം വഴി ഈസ്റ്റ് ഫോർട്ടിൽ രാത്രി 8.10ന് സമാപിക്കുന്നതാണ് സമയക്രം.