വിതുര:പാലോട് ഉപജില്ലാസ്‌കൂൾ കലോത്സവം ഇന്ന് മുതൽ 8 വരെ വിതുരയിൽ നടക്കും.വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ,വിതുര യു.പി.എസ്,വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്.ഇന്ന് രാവിലെ 9.30ന് ജി.സ്റ്റീഫൻ എം.എൽ.എ കലോത്സവത്തിന് തിരിതെളിക്കും.വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് അദ്ധ്യക്ഷത വഹിക്കും.ജില്ലാപഞ്ചായത്തംഗം സോഫിതോമസ് മുഖ്യപ്രഭാഷണം നടത്തും.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദലേഖ,തൊളിക്കോട്പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സരേഷ്,വാമനപുരംപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ,പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് ഷാഫി വിതുര സ്‌കൂൾ പ്രിൻസിപ്പൽ എം.ജെ.ഷാജി,പി.ടി.എ പ്രസിഡന്റ് ആർ.രവിബാലൻ എന്നിവർപങ്കെടുക്കും.8ന് വൈകിട്ട് നടക്കുന്ന സമാപനസമ്മേളനം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം ഉദ്ഘാടനം ചെയ്യും.