വിഴിഞ്ഞം: സിറ്റി ഡിപ്പോയിൽ നിന്ന് വിഴിഞ്ഞം -ചപ്പാത്ത് -ഊറ്ററ ക്ഷേത്രത്തിലേയ്ക്ക് ബസ് സർവീസ് ആരംഭിച്ചു.ദിവസേന നാല് ട്രിപ്പാണ് സർവീസ് നടത്തുക.ഊറ്ററ ക്ഷേത്രത്തിൽ നടന്ന സർവീസിന്റെ ഉദ്ഘാടനം ക്ഷേത്ര പ്രസിഡന്റ് എസ്.ഷാജി നിർവഹിച്ചു. സെക്രട്ടറി ലാലി,രജനീഷ് കുമാർ,റോഡ് പാസഞ്ചേ ഴ്സ‌് വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് ഷാംജി സതീഷ്,പി.പി.വിനോദ്,എസ്.ജി.ശ്രീജിഷ എന്നിവർ പങ്കെടുത്തു.