കുറ്റിച്ചൽ:കോട്ടൂർ ഗീതാഞ്ജലി സ്വയം സഹായ സംഘം വാർഷിക സമ്മേളനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രതിക ഉദ്ഘാടനം ചെയ്തു.മുൻ ജോയിന്റ് ബി.ഡി.ഒ രാജഗോപാൽ സംഘങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ക്ലാസെടുത്തു.ഭാരവാഹി കളായി കോട്ടൂർ ജയചന്ദ്രൻ (പ്രസിഡന്റ്),വി.ജി.അനിൽകുമാർ(വൈസ് പ്രസിഡന്റ്) ,എസ്.എൽ.വിഷ്ണു(സെക്രട്ടറി),എസ്.മനു(ജോയിന്റ് സെക്രട്ടറി),ഡി.സജു(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.