നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ശ്രീനാരായണ തൃപ്പാദ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ച കൊടിതൂക്കിമല കുമാരവിശ്വഗിരിയിൽ നടക്കുന്ന വിജ്ഞാന സരണി പഠന ക്ലാസിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ദൈവദശകത്തെക്കുറിച്ച് മത്സരം നടത്തും. 10 ന് രാവിലെ 9.30 മുതൽ 11.30 ന് വരെ സുധൻ മലയാലപ്പുഴയുടെ ഗുരുദേവ പഠന ക്ളാസിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കാണ് മത്സരം. ഒന്നാം സമ്മാനം 1000 രൂപയും രണ്ടാം സമ്മാനം 500 രൂപയുമാണ്. മത്സര രജിസ്ട്രേഷൻ അന്നു രാവിലെ 9 ന്. 8907452100, 9349363411 എന്നീ നമ്പറുകളിൽ വാട്ട്സാപ്പ് വഴിയും ചെയ്യാമെന്ന് ട്രസ്റ്റ് ചെയർമാൻ എൽ.പി.ജെയിൻ അറിയിച്ചു.