
തിരുവനന്തപുരം:വഖഫ് മുനമ്പത്തെ ജനങ്ങളെ ഇറക്കിവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് തമ്പിമേട്ടുതറ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പരുത്തിപ്പള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സോമശേഖരൻ നായർ,എസ്. ആർ.എം.അജി,ജനറൽ സെക്രട്ടറി നെടുമങ്ങാട് രാജേഷ്,ഉഷാ ശിശുപാലൻ,പ്രദീപ് കുറുന്താളി,ആലുവിള അജിത്ത്,മണ്ണന്തല മുകേഷ്,വേണു കാരണവർ,കെ.വി അംബീശൻ,ജി.ശിശുപാലൻ, ശ്രീകുമാർ,ആർ.ഡി ശിവാനന്ദൻ,ബ്രിജേഷ് കുമാർ,ഉഷാകുമാരി,ശ്രീലത എന്നിവർ സംസാരിച്ചു.