nss-lon-mela

ആറ്റിങ്ങൽ: എൻ എസ്. എസ് താലൂക്ക് യൂണിയന്റെയും താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ധനലക്ഷ്മി ബാങ്കിന്റെ സഹകരണത്തോടെ താലൂക്കിലെ 8 വനിതാ സ്വയം സഹായ സംഘങ്ങളിലെ 125 അംഗങ്ങൾക്ക് സംരംഭകത്വ വായ്പയായി ഒരകോടി 10 ലക്ഷം രൂപ നൽകി. സംരംഭകത്വത്തിന്റെ വിതരണോദ്ഘാടനം യൂണിയൻ പ്രസിഡന്റ് അഡ്വ.ജി.മധുസൂദനൻപിള്ള നിർവഹിച്ചു. കല്ലമ്പലം ധനലക്ഷ്മി ബാങ്ക് മാനേജർ പ്രശാന്ത് . എസ് ,യൂണിയൻ സെക്രട്ടറി ജി.അശോക് കുമാർ,വനിതാ യൂണിയൻ പ്രസിഡന്റ് ബി.എസ്.കുമാരി ലത,എം. ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.