1

പോത്തൻകാേട്: കഴിഞ്ഞ ദിവസത്തെ മഴയിൽ ചന്തവിള വാർഡിൽ ഉള്ളൂർക്കോണം പ്രദേശത്ത് പത്തോളം വീടുകളും അങ്കണവാടിയും വെള്ളത്തിൽ മുങ്ങിയ സംഭവത്തിൽ നഗരസഭ നടപടി തുടങ്ങി. പ്രദേശത്ത് വെള്ളം കയറാൻ കാരണമായ നികത്തിയ ഓടകൾ നഗരസഭ കണ്ടെത്തി കൈയേറ്റങ്ങൾ ഒഴിപ്പിച്ചു.റിയൽ എസ്റ്റേറ്റ് മാഫിയ മണ്ണിട്ട് നികത്തി കൈയേറിയ ഓടകളാണ് ഒഴിപ്പിച്ചത്.

ചന്തവിള വാർഡ് കൗൺസിലർ എം.ബിനു,നഗരസഭ ജെ.എച്ച്.ഐമാരായ ലക്ഷ്മിരാജ്,സോണി എന്നിവരുടെ നേതൃത്വത്തിൽ റിയൽ എസ്റ്റേറ്റുകാർ മണ്ണിട്ട് നികത്തി കൈയേറിയ ഓടകളും സ്ഥലങ്ങളുമാണ് ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാറ്റി വൃത്തിയാക്കി വെള്ളം ഒഴുകാൻ സൗകര്യപ്പെടുത്തിയത്.ശനിയാഴ്ച രാത്രി പെയ്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് പത്തോളം കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചിരുന്നു. ഓടകൾ കൈയേറിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ഉദ്യോഗസ്ഥർ അറിയിച്ചു.