
വാമനപുരം: എസ്.എൻ.ഡി.പി യോഗം വാഴ്‌വേലികോണം ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിയൻ ചെയർമാൻ കെ.രാജേന്ദ്രൻ സിതാര ഉദ്ഘാടനം ചെയ്തു. വാമനപുരം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ജെ. രാജേന്ദ്രൻ മൈലക്കുഴി അദ്ധ്യക്ഷത വഹിച്ചു.
യൂണിയൻ കൺവീനർ എസ്.ആർ. രജികുമാർ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എസ്.ആർ.ദാസ്, ചന്തു വെള്ളുമണ്ണടി, യൂണിയൻ വനിതാ സംഘം ചെയർപേഴ്സൺ ബിന്ദു വലിയ കട്ടയ്ക്കാൽ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായ സുനിൽകുമാർ (പ്രസിഡന്റ്), പ്രഭ (വൈസ് പ്രസിഡന്റ്), ജി.വിജയൻ (സെക്രട്ടറി), ജയകുമാർ (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.