
നസ്ളനെ കേന്ദ്രകഥാപാത്രക്കി ഗിരീഷ് എ. ഡി സംവിധാനം ചെയ്യുന്ന ഐ ആം കാതലൻ തിയേറ്ററിൽ. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീചിത്രങ്ങളുടെ വിജയത്തിനും പ്രേമലു എന്ന ബ്ലോക് ബസ്റ്ററിനുംശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിൽ അനിഷ്മ അനിൽകുമാർ ആണ് നായിക.
ദിലീഷ് പോത്തൻ, ലിജോ മോൾ ജോസ്, ടി.ജി. രവി, സജിൻ ചെറുകയിൽ , വിനീത് വാസുദേവൻ എന്നിവരാണ് മറ്റു താരങ്ങൾ.
ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, ഡോ. പോൾസ് എന്റർടെയ്ൻമെന്റ് സിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് നിർമ്മാണം.