തിരുവനനന്തപുരം : 92-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വെള്ളാപ്പളളി ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ വിളംബര ജാഥയും കലവറ നിറയ്ക്കൽ ഘോഷയാത്രയും ഡിസംബർ 27ന് ആരംഭിക്കും. എസ്.എൻ.ഡി.പി യോഗം കോലത്തുകര ശാഖാങ്കണത്തിൽ രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങ് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിക്കും. ചാരിറ്റി സെന്റർ പ്രസിഡന്റ് വി.മോഹൻദാസ് അദ്ധ്യക്ഷനായിരിക്കും. ആലുവിള അജിത്ത്, ചേന്തി അനിൽ,ആക്കുളം മോഹനൻ,കോലത്തുകര.സി.മോഹനൻ എന്നിവർ സംസാരിക്കും. സി.ബി.രമേശ് സ്വാഗതം പറയും. പത്രാധിപർ കെ.സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയനിലെ ശാഖകളിൽ നിന്ന് സ്വരൂപിച്ച് നൽകുന്ന വിഭവങ്ങൾ ഏറ്റുവാങ്ങും. രാത്രി 7ന് ചെമ്പഴന്തി ഗുരുകുലത്തിലെത്തുന്ന ഘോഷയാത്രയെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ചെമ്പഴന്തി ഗുരുകുലത്തിന്റെ ചുമതലയുള്ള സ്വാമി അഭയാനന്ദ എന്നിവർ സ്വീകരിക്കും. ശിവഗിരിതീർത്ഥാടനത്തോടനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തിൽ എത്തുന്ന ഗുരുഭക്തർക്ക് അന്നം നൽകുന്നതിനുള്ള വിഭവങ്ങൾ ശേഖരിക്കുന്നതിന് എസ്.എൻ ട്രസ്റ്റ് ബോർഡ് അംങ്ങളായ മണ്ണന്തല സി.മോഹനൻ ചെയർമാനും കെ.ശ്രീകുമാർ ജനറൽ കൺവീനറായും കമ്മിറ്റി രൂപീകരിച്ചതായി ചാരിറ്റി സെന്റർ സെക്രട്ടറി ജി.സുരേന്ദ്രനാഥൻ അറിയിച്ചു. കൈതമുക്ക് അജയകുമാർ, വി.ഷിബു,മണിമംഗലം.എം.കുമാർ,എസ്.സത്യരാജ്,പേട്ട ശ്രീജിത്ത്,ജി.ഉഷാകുമാരി,എസ്.പ്രസന്നകുമാരി,ബിന്ദു സുരേഷ്, ബീനാ ജയൻ ( ജോയിന്റ് കൺവീനർമാർ ) ചീഫ് കോഓർഡിനേറ്ററായി ജി.പി.ഗോപകുമാർ,ജാഥാ ക്യാപ്റ്റനായി പ്രമോദ് കോലത്തുകര എന്നിവരെ തിരഞ്ഞെടുത്തു. രക്ഷാധികാരികളായി ചാക്ക ശാഖാ സെക്രട്ടറി കെ.അജയകുമാർ, സെക്രട്ടറി കെ.സനൽകുമാർ,ചെറുവയ്ക്കൽ ശാഖാ ചെയർമാൻ ആർ.സുജാതൻ, കൺവീനർ ബി.അഭിലാഷ് എന്നിവരെയും തിരഞ്ഞെടുത്തു. കോലത്തുകര ശാഖയിൽ ഈമാസം 9ന് ആരംഭിക്കുന്ന സ്വാഗതസംഘം ഓഫീസിൽ അന്നദാന ഭക്ഷ്യ സാധനങ്ങൾ സ്വീകരിക്കും.