തിരുവനന്തപുരം:തിരുവനന്തപുരം സെൻട്രൽ,സൗത്ത്,നോർത്ത് റെയിൽവേ സ്റ്റേഷനുകളുടെ വികസനപദ്ധതി വെട്ടിച്ചുരുക്കരുതെന്ന് ശശി തരൂർ.എം.പി ആവശ്യപ്പെട്ടു.വർഷത്തിൽ 1.31കോടിയാത്രക്കാർ ഉപയോഗിക്കുന്ന റെയിൽവേ സ്റ്റേഷനാണ് തിരുവനന്തപുരം സെൻട്രൽ.അതിന് അനുസരിച്ചുള്ള അടിസ്ഥാനസൗകര്യവികസനം ഉണ്ടാകണം.ഇതുന്നയിച്ച് കേന്ദ്രറെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചതായും എം.പി വാർത്താകുറിപ്പിൽ അറിയിച്ചു.