
തിരുവനന്തപുരം: കുന്നുകുഴി എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷികവും കുടുംബ സംഗമവും എൻ.എസ്.എസ് വൈസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കാർത്തികേയൻ നായർ മുഖ്യപ്രഭാഷണം നടത്തി.കരയോഗം പ്രസിഡന്റ് സി.സുനിൽകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.പി.പരമേശ്വരനാഥ്,വനിതാ സമാജം പ്രസിഡന്റ് എസ്.ശ്രീദേവി,ഇലക്ട്രൽറോൾ മെമ്പർ വെൺപകൽ ചന്ദ്രമോഹൻ, കോർപറേഷൻ മുൻ ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ആർ.സതീശ്കുമാർ, ഡി.ശ്രീകുമാർ, അക്ഷർ, ജഗതീന്ദ്രനാഥ കുറുപ്പ്,കൃഷ്ണകുമാർ, എം.ജി.രാജ്കുമാർ, ശ്രീജുകൃഷ്ണൻ, എൻ.ജയരാജ്, അരുൺ, കെ.ഡി.രാജേന്ദ്രൻ, ജയനന്ദകുമാർ,ബേബി ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.