തിരുവനന്തപുരം: കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഒഫ് ഇന്ത്യയുടെ കീഴിലുള്ള ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് ഡിപാർട്ട്മെന്റിലെ കേരളത്തിലുള്ളവർ സംയുക്തമായി കോളേജ് വിദ്യാർത്ഥികൾക്കായി ക്ര്യുയസ് 2024 (Qrious) എന്ന പേരിൽ നടത്തുന്ന സംസ്ഥാനതല ക്വിസ് മത്സരം 14ന് രാവിലെ 10ന് നടക്കും.താത്പര്യമുള്ളവർക്ക് രണ്ടംഗം വീതമുള്ള ടീമുകളായി പങ്കെടുക്കാം.50,000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയുമാണ് സമ്മാനം. കൊച്ചി കാക്കനാട് രാജഗിരി ബിസിനസ് സ്കൂളാണ് മത്സരവേദി.പങ്കെടുക്കുന്നവർ https://forms.gle/gqWPV4HVRvUfkDft7 എന്ന ഓൺലൈൻ ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം.ഫോൺ: 7012569672.ഇ മെയിൽ: cagkeralaquiz@gmail.com