peyad

മലയിൻകീഴ്: പേയാട് ശ്രീഭജനമഠം റസിഡന്റ്സ് അസോസിയേഷന്റെ 10-ാമത് വാർഷികാഘോഷം മുൻ ഡി.ജി.പി എ.ഹേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് സി.എസ്.അനിൽ അദ്ധ്യക്ഷത വഹിച്ചു.ബാലതാരം മാസ്റ്റർ ശ്രീരംഗ് ഷൈൻ മുഖ്യാതിഥിയായിരുന്നു.രക്ഷാധികാരി വി.ബാലകൃഷ്ണൻനായർ,സെക്രട്ടറി എസ്.ഹരികുമാർ,വാർഡ് മെമ്പർമാരായ സിന്ധു രാജേന്ദ്രൻ,കെ.എസ്.ഗീതാകുമാരി,വൈസ് പ്രസിഡന്റ് എസ്.മല്ലിക,ട്രഷറർ എൻ.ഗോപാലകൃഷ്ണൻ,ബി.മഹേഷ്‌കുമാർ എന്നിവർ സംസാരിച്ചു.എം.ബി.ബി.എസ് ലഭിച്ച മൂന്ന് വിദ്യാർത്ഥികളെ ആദരിച്ചു.ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡിൽ ഇടം നേടിയ ബൈക്ക് റൈസർ രാഹുൽ.സി രാജ്നെയും,സംസ്ഥാനതലത്തിൽ ട്രാക്ക് സൈക്കിളിംഗിൽ വെങ്കല മെഡൽ നേടിയ അഭീ കൃഷ്ണനെയും,ജില്ലാതല റോളർ സ്കേറ്റിംഗിൽ സിൽവർ മെഡൽ നേടിയ വൈഗ.എസ്.കുമാർ,കേരള യൂണിവേഴ്സിറ്റി ബി.എസ്.സി ബോട്ടണി പരീക്ഷയിൽ എട്ടാം റാങ്ക് നേടിയ ഉണ്ണിമായ എന്നിവരെ അനുമോദിച്ചു.എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും കലാ കായിക മത്സരവിജയികൾക്കും സമ്മാനങ്ങൾ നൽകി.