republic-party

തിരുവനന്തപുരം: റിപ്പബ്ലിക്കൻ പാർട്ടി ഒഫ് ഇന്ത്യ(അംബേദ്കർ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് എ.ഹമീദ് ഖാൻ ഉദ്ഘാടനം ചെയ്തു.പട്ടികജാതി സംവരണം ക്രമേണ ഇല്ലാതാക്കുന്ന സുപ്രീംകോടതി വിധി തടയാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുക,മദ്രസകളെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ തീരുമാനം ഉപേക്ഷിക്കുക,ശബരിമല വെർച്വൽ ക്യൂ ഒഴിവാക്കി ഭക്തർക്ക് സുഗമമായ ദർശന സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. സംസ്ഥാന ജനറൽ സെക്രട്ടറി ഐത്തിയൂർ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ വി.പൊന്നമ്മ,പേരാംതൊടി ബാബു,ജില്ലാ പ്രസിഡന്റുമാരായ രാജേന്ദ്രൻ,രാജേന്ദ്ര പ്രസാദ്,പ്രസന്നകുമാർ എസ്.നായർ,രാജീവ്,അനിൽ തുടങ്ങിയവർ പങ്കെടുത്തു.