vld-3

വെള്ളറട: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.കുന്നത്തുകാൽ ചിറത്തലവിളാകം പുത്തൻവീട്ടിൽ വിഷ്ണുവിനെയാണ് (32) 1.14 ഗ്രാം എം.ഡി.എം.എയുമായി ഇയാളുടെ വീട്ടിൽ നിന്ന് പിടികൂടിയത്.എം.ഡി.എം.എ ബെഡ്റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.കുന്നത്തുകാൽ,നെയ്യാറ്റിൻകര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇയാൾ വില്പന നടത്തിവന്നിരുന്നതായി ആന്റിനാർക്കോട്ടിക് സെല്ലിന് വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളറട എസ്.ഐ റസൽ രാജ്,​ആന്റി നാർക്കോട്ടിക് ടീമും ചേർന്നാണ് പിടികൂടിയത്.ഇന്ന് കോടതിയിൽ ഹാജരാക്കും.