
തിരുവനന്തപുരം: സ്വാമി ഈശയുടെ 70-ാം ജയന്തിയോടനുബന്ധിച്ച് ഏർപ്പെടുത്തിയ ഗ്ലോബൽ എനർജി പാർലമെന്റ് അവാർഡ് സംഗീത സംവിധായകൻ ശരത്തിന് പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് സമ്മാനിക്കും. 9ന് വൈകിട്ട് 4ന് വൈ.എം.സി.എ ഹാളിൽ നടക്കുന്ന ചടങ്ങിൽ ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
സ്വാമി ഈശ രചിച്ച് ശരത് സംഗീതം നൽകിയ 'പ്രകൃതിയാം അമ്മ' എന്ന ഗാനത്തിന്റെ ഓഡിയോ പ്രകാശനവും സമ്മേളനത്തിൽ ഡോ.സി.വി.ആനന്ദബോസ് നിർവഹിക്കും.കെ.എസ്.ചിത്രയും മധു ബാലകൃഷ്ണനുമാണ് ഗാനം ആലപിച്ചത്. 10ന് വൈകിട്ട് 3.30ന് ആനയറ ഈശ വിശ്വവിദ്യാലയത്തിൽ നടക്കുന്ന ജയന്തി സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.