തിരുവനന്തപുരം: ജില്ലയിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതിയുടെ ഭാഗമായി നേമം,നെയ്യാറ്റിൻകര ബ്ലോക്കുകളിലും നവംബർ മാസാവസാനം ഒഴിവുവരുന്ന വർക്കല,പോത്തൻകോട്,പാറശാല,അതിയന്നൂർ,കിളിമാനൂർ,വെള്ളനാട് ബ്ലോക്കുകളിലും താത്കാലികാടിസ്ഥാനത്തിൽ വെറ്ററിനറി സർജന്മാരെ നിയമിക്കും.7ന് രാവിലെ 10.30ന് തമ്പാനൂർ എസ്.എസ് കോവിൽ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവില കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയുമായി ഹാജരാകണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.ഫോൺ: 0471-2330736.