
തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പിൽ നോൺ അക്കാഡമിക്ക് എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) പാനൽ വിജയിച്ചു.പ്രസിഡന്റായി ശ്രീകാന്ത് എസ്.എൽ,വൈസ് പ്രസിഡന്റായി അഞ്ജു ജോസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ജോയി.കെ,അഭിലാഷ് ടി.വി,നീന ഐസക്,ജോജി ജോസ്.പി,കാവേരി ബി.എസ് എന്നിവരും പാനലിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.2009 മുതൽ 2019 മുതൽ കോൺഗ്രസ് അനുകൂല സംഘടന ഭരിച്ച സംഘം 2019 മുതൽ സി.പി.എം പിടിച്ചെടുത്തിരുന്നു.എന്നാൽ സംഘത്തിന്റെ സുതാര്യത സംബന്ധിച്ച് ഭരണസമിതിക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഭരണസമിതിയുടെ തീരുമാനങ്ങൾ മറച്ചുവയ്ക്കുകയും സൊസൈറ്റി നടത്തുന്ന കോഫി കൗണ്ടറുകളിൽ നിന്ന് വരുന്ന വരുമാനത്തിന്റെ കണക്കുകൾ സംഘാംഗങ്ങളിൽ നിന്നു മറച്ചുവയ്ക്കുകയും ചെയ്ത നടപടിക്കെതിരെ കടുത്ത വിമർശനമുയർന്നിരുന്നു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് അനുകൂല സംഘടന സംഘം പിടിച്ചെടുത്തത്. സി.പി.എമ്മിനെതിരെ സംസ്ഥാനത്ത് നിലനിൽക്കുന്ന ഭരണവിരുദ്ധ വികാരവും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്ന് പുതിയ ഭാരവാഹികൾ പറയുന്നു.