നെടുമങ്ങാട് : വഴയില-പഴകുറ്റി നാലുവരിപ്പാതയുടെ ഭാഗമായി കരകുളം പാലം ജംഗ്ഷനിൽ നിന്നും കെൽട്രോൺ ജംഗ്‌ഷൻ വരെ ഫ്ളൈഓവർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നു മുതൽ നെടുമങ്ങാട് - തിരുവനന്തപുരം റൂട്ടിൽ ഏർപ്പെടുത്താനിരുന്ന പൂർണ ഗതാഗതനിയന്ത്രണം 11ലേക്ക് മാറ്റിയതായി മന്ത്രി ജി.ആർ അനിൽ അറിയിച്ചു.നെടുമങ്ങാട് നിന്ന് തിരുവനന്തപുരം ഭാഗത്തേക്കും, തിരുവനന്തപുരത്ത് നിന്ന് നെടുമങ്ങാട് ഭാഗത്തേക്കുമാണ് ഗതാഗതനിയന്ത്രണം.കല്ലയം-ശീമവിള റോഡിൽ ടാറിംഗ് പ്രവൃത്തികൾ പ്രതികൂല കാലാവസ്ഥയെ തുടർന്ന് പൂർത്തിയാവാത്ത സാഹചര്യത്തിലാണ് 11ലേയ്ക്ക് മാറ്റിയത്.