നെടുമങ്ങാട് : പ്രധാനമന്ത്രിയുടെമൻ കീ ബാത് പ്രക്ഷേപണ പരമ്പരയെ ആസ്പദമാക്കി നെഹ്രു യുവകേന്ദ്രയും ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന പ്രശ്നോത്തരിയുടെ നെടുമങ്ങാട് ബ്ലോക്ക് തല മത്സങ്ങൾ അമൃത കൈരളി വിദ്യാഭവനിൽ ആരംഭിച്ചു.ഐ. ഐ എസ്.ടിയിലെ എയ്റോസ്പേയ്സ് വിഭാഗം എച്ച്. ഒ .ഡി ഡോ.എം.ദീപു ഉദ്ഘാടനം ചെയ്തു.ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.എ.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. മൻ കീ ബാത് വിവർത്തകൻ പള്ളിപ്പുറം ജയകുമാർ, സ്കൂൾ മാനേജർ ജി.എസ് സജികുമാർ,പ്രിൻസിപ്പൽ എസ് .സിന്ധു, കോഓർഡിനേറ്റർ കെ.കൃഷ്ണൻ എന്നിവർ സംസാരിച്ചു.വിജയികൾക്ക് ജനുവരിയിൽ ദില്ലിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനും ദേശീയ നേതാക്കളുമായി സംവദിക്കുന്നതിനും അവസരമുണ്ട്. ഫോൺ : 8606196027