തിരുവനന്തപുരം: ശിശുദിനാഘോഷത്തോടനുബന്ധിച്ച്‌ എലിഫാന്റി ആനിമേഷൻ സ്‌റ്റുഡിയോയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി കളറിംഗ്‌ മത്സരം നടത്തും. എൽ.കെ.ജി - യു.കെ.ജി, ഒന്ന്‌ - രണ്ട്‌,മൂന്ന്‌ - നാല്‌ ക്ലാസുകൾ എന്നിങ്ങനെ മൂന്ന്‌ വിഭാഗങ്ങളിലായിട്ടാണ് മത്സരം. ജിമ്മി ജോർജ്‌ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർക്ക്‌ www.elefaanty.com വഴി രജിസ്‌റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.