തിരുവനന്തപുരം: അഖിലേന്ത്യാ ദളിത് അവകാശ സമിതി ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഊറ്റുകുഴിയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ടി.എസ്.ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു.എ.ഐ.ഡി.ആർ.എം സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് ബി.ഇടമന,ജില്ലാ പ്രസിഡന്റ് ബി.ശോഭന,സെക്രട്ടറി കുന്നുകുഴി സുധീർ,മണ്ഡലം പ്രസിഡന്റ് സി.ഹരികുമാർ,സെക്രട്ടറി സുന്ദർ സ്വാഗത്,സുചിത്രാ വിജയരാജ്,പ്രസന്നകുമാരി,ഉഷ,അഖില തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സമ്മേളനം 16ന് തിരുവനന്തപുരത്ത് നടക്കും.