തിരു: തമ്പാനൂർ സുഗതൻ സ്മാരകത്തിൽ നടന്ന എം.ആന്റണി അനുസ്മരണം സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് അദ്ധ്യക്ഷതവഹിച്ചു.കെ.എസ്. മധുസൂദനൻ നായർ,പി.എസ്.നായിഡു,സുനിൽ മതിലകം,പാപ്പനംകോട് അജയൻ,പട്ടം ശശിധരൻ,ഡി.അരവിന്ദാക്ഷൻ,പേട്ട രവീന്ദ്രൻ,കെ.നിർമ്മലകുമാർ,ഡി.ടൈറ്റസ്, ഹഡ്സൺ ഫെർണാണ്ടസ്,ബി.എസ്.റെജി,മൈക്കിൾബാസ്റ്റിൻ,മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.എ.ഐ.ടി.യു.സി ഓഫീസിനു മുന്നിൽ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം കെ.എസ്. മധുസൂദനൻ നായർ പുഷ്പാർച്ചന നടത്തി.സുനിൽ മതിലകം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്,പി.എസ്.നായിഡു,പട്ടം ശശിധരൻ, മൈക്കിൾബാസ്റ്റിൻ എന്നിവർ പങ്കെടുത്തു .