വിതുര:തെരുവ് വിളക്കുകൾ പകലെന്നോ രാത്രിയോ എന്നില്ലാതെ കത്തിക്കിടക്കുന്നതായി പരാതി.വിതുര ഹൈസ്കൂൾ ജംഗ്ഷൻ മുതൽ വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിവരെയുള്ള പ്രദേശത്തെ തെരുവ് വിളക്കുകളാണ് ഒരാഴ്ചയായി പകൽസമയത്തും കത്തിക്കിടക്കുന്നത്.അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് ഫ്രാറ്റ് വിതുരമേഖലാ പ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ ആവശ്യപ്പെട്ടു.