mathil-idiinjuveena-nilay

കല്ലമ്പലം: ശക്തമായ മഴയിൽ നാവായിക്കുളത്ത് രണ്ട് വീടുകളുടെ മതിലുകൾ തകർന്നു. പുതുശ്ശേരിമുക്കിൽ മതിൽ ഇടിഞ്ഞു വീണ് വീട്ടിലെ ടോയ്‌ലെറ്റ് തകരുകയും വീടിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പുതുശ്ശേരിമുക്ക് എതുക്കാട് ഷിബിൻ നിവാസിൽ അമ്പിളിയുടെ ഓടിട്ട വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. അടുക്കള ഭിത്തിയും ചുമരിനും വിള്ളലുകൾ വീണു. ടോയ്‌ലെറ്റിന് മുകളിലുണ്ടായിരുന്ന വാട്ടർടാങ്കും തകർന്നു.

നാവായിക്കുളം വെള്ളൂർക്കോണം അമ്പാടിയിൽ സിന്ധു -കരുണൻ ദമ്പതികളുടെ വീടിന്റെ മതിൽ ശക്തമായ മഴയിൽ തകർന്നുവീണു. കരാറുകാരൻ മതിൽ നിർമ്മിച്ചതിലുള്ള അപകതായാണ് മതിൽ തകരാൻ കാരണമെന്ന് വീട്ടുടമ ആരോപിച്ചു. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.