
തിരുവനന്തപുരം: അഭിനയ ജീവിതത്തിൽ 250 സിനിമകൾ പൂർത്തിയാക്കിയ നടൻ സുധീർ കരമനയെ മന്നം കൾച്ചറൽ ക്ലബ് ആദരിച്ചു.മുൻ ഡി.ജി.പി ശ്രീലേഖ സുധീർ കരമനയ്ക്ക് ഉപഹാരം കൈമാറി.മന്നം നാഷണൽ ക്ലബിലെ അംഗങ്ങളുടെ കുടുംബാംഗങ്ങളുടെ കലാ,സാഹിത്യ, വിദ്യാഭ്യാസ മികവുകൾ പരിപോഷിപ്പിക്കുന്നതിനായി രൂപീകരിച്ച കൾച്ചറൽ ക്ലബിന്റെ ആദ്യ സമ്മേളനത്തിലായിരുന്നു ആദരിക്കൽ.സമ്മേളന ഉദ്ഘാടനവും ഡി.ജി.പി ശ്രീലേഖ നിർവഹിച്ചു.
ചലച്ചിത്ര സംവിധായകൻ രാജസേനൻ, തിരക്കഥാകൃത്തും സംവിധായകനുമായ ബാലു കിരിയത്ത്, ആമ്പാടി ചന്ദ്രശേഖരൻ, ബി. മോഹൻ, യൂണിവേഴ്സൽ ഭാസി, അനിൽ ജിയോളജി, ഹരിനാരായണൻ, ചന്ദ്രകാന്ത് എന്നിവർ സംസാരിച്ചു.