anniversary

ചിറയിൻകീഴ്: പെരുമാതുറ സെൻട്രൽ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ദിക്ർ ഹൽഖയുടെ 22-ാംവാർഷികത്തിന് തുടക്കമായി. ദിക്ർ ഹൽഖാ വാർഷികത്തോടനുബന്ധിച്ച് പത്ത് ദിവസത്തെ മതവിജ്ഞാന സദസും പ്രാർത്ഥന മജ്ലിസും പള്ളി അങ്കണത്തിൽ നടക്കും.സെൻട്രൽ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ.സൈനുദീൻ പതാക ഉയർത്തി.വാർഷികാഘോഷത്തിന് തുടക്കം കുറിച്ച് നടന്ന മത വിജ്ഞാന സദസിന് പെരുമാതുറ സെൻട്രൽ ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് ഷിബിലി അൽ ഫാളിൽ മന്നാനി നേതൃത്വം നൽകി. 13വരെയാണ് മതവിജ്ഞാന സദസ്. ഇന്ന് അൻസാരി സുഹ്രി , 7ന് സുഫിയാൻ ബാഖവി, 8ന് അബു റബീഹ് സദഖത്തുള്ള ബാഖവി, 9ന് കുമ്മനം നിസാമുദീൻ അസ്ഹരി, 10ന് ഹുസൈൻ സഖാഫി, 11ന് ചിറയിൻകീഴ് നൗഷാദ് ബാഖവി, 12ന് പത്തനാപുരം നിറാജുദീൻ അൽ ഖാസിമി എന്നിവർ മത വിജ്ഞാന സദസിന് നേതൃത്വം നൽകും.13ന് ബീമാപള്ളി ചീഫ് ഇമാം സയ്യിദ് മുത്തുക്കോയ തങ്ങൾ പ്രാർത്ഥന മജ്ലിസിന് നേതൃത്വം നൽകും, 14ന് അന്നദാനം എന്നിവ നടക്കും.