super-app

തി​രു​വ​ന​ന്ത​പു​രം​:​ ​ട്രെ​യി​ൻ​ ​ടി​ക്ക​റ്റ് ​ബു​ക്ക് ​ചെ​യ്യു​ന്ന​ത് ​മു​ത​ൽ​ ​ഭ​ക്ഷ​ണം​ ​ഓ​ർഡ​ർ​ ​ചെ​യ്യു​ന്ന​ത് ​വ​രെ​ ​എ​ല്ലാം​ ​സേ​വ​ന​ങ്ങ​ളും​ ​ഒ​റ്റ​ ​ആ​പ്പി​ൽ​ ​വ​രു​ന്നു.​​ ​സൂ​പ്പ​ർ​ ​മൊ​ബൈ​ൽ​ ​ആ​പ്ളി​ക്കേ​ഷ​ൻ​ ​അ​ഥ​വാ​ ​'​ ​സൂ​പ്പ​ർ​ ​ആ​പ്പ് "​ ​ഈ​ ​വ​ർ​ഷം​ ​അ​വ​സാ​ന​ത്തോ​ടെ​ ​പു​റ​ത്തി​റ​ക്കും.
സെ​ന്റ​ർ​ ​ഫോ​ർ​ ​റെ​യി​ൽ​വേ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സി​സ്റ്റം​സ് ​(​സി.​ആ​ർ.​ഐ.​എ​സ്)​ ​ആ​ണ് ​ആ​പ്പ് ​വി​ക​സി​പ്പി​ക്കു​ന്ന​ത്.​ ​
നി​ല​വി​ൽ​ ​റെ​യി​ൽ​വേ​യു​ടെ​ ​സേ​വ​ന​ങ്ങ​ൾ​ക്കാ​യി​ ​വി​വി​ധ​ ​ആ​പ്പു​ക​ളും​ ​വെ​ബ്സൈ​റ്റു​ക​ളു​മാ​ണ് ​യാ​ത്ര​ക്കാ​ർ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​ഈ​ ​സേ​വ​ന​ങ്ങ​ളാ​ണ് ​ഒ​റ്റ​ ​ആ​പ്പി​ൽ​ ​കി​ട്ടു​ന്ന​ത്.​ ​റെ​യി​ൽ​വേ​യു​ടെ​ ​വ​രു​മാ​നം​ ​വ​ർ​ദ്ധി​പ്പി​ക്കാ​നും​ ​സൂ​പ്പ​ർ​ ​ആ​പ്പ് ​ഉ​ത​കും.

സൂപ്പർ ആപ്പിന്റെ പ്രത്യേകതകൾ

ടിക്കറ്റ് ബുക്കിംഗ്. പ്ളാറ്റ്‌ഫോം ടിക്കറ്റ് വാങ്ങാം. ട്രെയിൻ ഷെഡ്യൂൾ നോക്കാം.

ഐ.ആർ.സി.ടി.സി സംവിധാനങ്ങളുമായി ചേർന്നാവും പ്രവർത്തനം.

പല ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ട.

നിലവിൽ

ടിക്കറ്റ് ബുക്കിംഗിനും ക്യാൻസലേഷനും റെയിൽ കണക്റ്റ്,ഭക്ഷണം ബുക്ക് ചെയ്യാൻ ഇ-കാറ്ററിംഗ് ഫുഡ് ഓൺ ട്രാക്ക്, പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ റെയിൽ മദദ്, റിസർവ് ചെയ്യാത്ത ടിക്കറ്റ് ബുക്കിംഗിന് യു.ടി.എസ്, ട്രെയിൻ സ്റ്റാറ്റസ് അറിയാൻ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം. ഇവയെലാം സൂപ്പർ ആപ്പിൽ ലഭ്യമാകും.