തിരുവനന്തപുരം: നടൻ സത്യന്റെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് കേരള കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ 9ന് നടക്കുന്ന പൊതുസമ്മേളനവും സത്യൻ ചലച്ചിത്ര പുരസ്കാരങ്ങളുടെ വിതരണവും മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.സത്യൻ സ്മാരകത്തിൽ ഉച്ചകഴിഞ്ഞ് 2.30ന് ചേരുന്ന സമ്മേളനത്തിൽ ചലച്ചിത്ര നടനും സംവിധായകനുമായ ലാലും നടി അപർണ്ണ ബാലമുരളിയും പുരസ്കാരം ഏറ്റുവാങ്ങും.എം.എൽ.എമാരായ കെ.ആൻസലൻ, ജി.സ്റ്റീഫൻ, ചലച്ചിത്ര നടൻ ജോബി തുടങ്ങിയവർ പങ്കെടുക്കും.സത്യൻ ചെറുകഥ അവാർഡും സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ കലോത്സവ വിജയികൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്യും.