തിരുവനന്തപുരം:കഴക്കൂട്ടം ഗവ. ഐ.ടി.ഐയിലെ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ പൊതുവിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് 8ന് അഭിമുഖം നടത്തും. വൊക്കേഷൻ ബിരുദം/കൊമേഴ്സ്/ഹോട്ടൽ മാനേജ്മെന്റ്/കാറ്ററിംഗ് ടെക്നോളജിയിലുള്ള ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും പ്രവൃത്തിപരിയവുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം രാവിലെ 11ന് ഹാജരാകണം.