
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ മഴ വെള്ളം കയറി ഓപ്പറേഷൻ തിയേറ്റർ അടച്ചിട്ട സംഭവത്തിൽ പ്രതിഷേധം.ബി.ജെ.പി നെയ്യാറ്റിൻകര നഗരസഭാ പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ ഉദ്ഘാടനം ചെയ്തു.നെയ്യാറ്റിൻകര നഗരസഭയിലെ കൗൺസിലർമാരാണ് വള്ളത്തിന്റെ മാതൃകയുണ്ടാക്കി ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചത്.പ്രതിഷേധം ആശുപത്രി കവാടത്തിൽ പൊലീസ് തടഞ്ഞു.കൗൺസിലർമാരായ മഞ്ചത്തല സുരേഷ്,കൂട്ടപ്പന മഹേഷ്,കല ടീച്ചർ,വേണുഗോപാൽ എന്നിവർ സംസാരിച്ചു.