photo

പാലോട്:ആയുഷ് വകുപ്പ്,പട്ടികജാതി പട്ടികവർഗ പിന്നാക്ക വകുപ്പുകളുടെയും സഹകരണത്തോടെ നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആയുഷ് മെഡിക്കൽ ക്യാമ്പ് പച്ച ദേവസ്വം എൽ.പി സ്കൂളിൽ വാർഡ് മെമ്പർ പി.സനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാൽ, അംഗങ്ങളായ രാജ്കുമാർ,അരുൺ, എ.ഡി.എസ് കുമാരി ബീന, സ്കൂൾ ഹെഡ്മിസ്ട്രസ് ഉമ എന്നിവർ സംസാരിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൈലാ ജ്ഞാനദാസ് സ്വാഗതവും ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.മഞ്ജു.കെ.സേവ്യർ നന്ദിയും പറഞ്ഞു.