h

തിരുവനന്തപുരം: ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്‌സുകളിൽ അപേക്ഷിക്കാൻ ഒരു അവസരം കൂടി നൽകും. പി. ജി നീറ്റ് പരീക്ഷയിൽ യോഗ്യത നേടി പി.ജി മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി ഇതുവരെ അപേക്ഷിക്കാത്തവർക്ക് www.cee.kerala.gov.inൽ 7ന് വൈകിട്ട് 5നകം അപേക്ഷിക്കാം. വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റിൽ സെപ്തംബർ 30ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം പരിശോധിക്കുക. ഫോൺ:0471 2525300.