
ആറ്റിങ്ങൽ: സി.പി.എം ആറ്റിങ്ങൽ ഏരിയാ സമ്മേളനം 19,20, 21, 22 തീയതികളിലായി ആറ്റിങ്ങലിൽ നടക്കും. 147 ബ്രാഞ്ചുസമ്മേളനവും 11 ലോക്കൽ സമ്മേളനത്തിനും ശേഷമാണ് ഏരിയ സമ്മേളനം ചേരുന്നത്. 19ന് കൊടിമര, പതാക, ദീപശിഖ ജാഥകളും 19, 20 തീയതികളിൽ പ്രതിനിധി സമ്മേളനവും, 22 ന് റെഡ് വോളന്റിയർ മാർച്ചും പ്രകടനവും പൊതുസമ്മേളനവും നടക്കും. സമ്മേളനത്തോടനുബന്ധിച്ച് 3 സെമിനാറുകൾ ചേരും. ഇന്ത്യൻ ഭരണഘടനയും ഫെഡറലിസവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ 15ന് നിലക്കാമുക്കിൽ ഡോ.എ.സമ്പത്ത് ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ.എ.ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു.കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീല അദ്ധ്യക്ഷത വഹിച്ചു.അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു,അഞ്ചുതെങ്ങ് സരേന്ദ്രൻ, അഫ്സൽ മുഹമ്മദ്,ടി.ഷാജു, എസ്.പ്രവീൺചന്ദ്ര തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതിയുടെ ചെയർപേഴ്സണായി അഡ്വ.എ.ഷൈലജാബീഗത്തേയും കൺവീനറായി അഞ്ചുതെങ്ങ് സുരേന്ദ്രനെയും തിരഞ്ഞെടുത്തു.