
വിഴിഞ്ഞം:വെള്ളായണി കാർഷിക കോളേജിലെ മോളിക്കുലാർ ബയോളജി ആൻഡ് ബയോടെക്‌നോളജി ഡിപ്പാർട്മെന്റ്,കേരള അക്കാഡമി ഒഫ് സയൻസസുമായി ചേർന്ന് 'ഇൻവിട്രോ ബ്രീഡിംഗിലൂടെ ദ്രുതഗതിയിലുള്ള പപ്പായ വിള മെച്ചപ്പെടുത്തൽ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിലുള്ള വൻകിട കാർഷിക വ്യവസായ സംരംഭമായ സ്‌കൈബറി ഫാംസ് ഗവേഷണ വിഭാഗം മാനേജരും ശാസ്‌ത്രജ്ഞനുമായ ഡോ.ജോസഫ് കുട്ടിയായിരുന്നു പ്രഭാഷകൻ.സർവകലാശാല ഡീൻ ഒഫ് ഫാക്കൽറ്റി ഡോ.റോയ് സ്റ്റീഫൻ,കേരള അക്കാഡമി ഒഫ് സയൻസസ് പ്രസിഡന്റ് ഡോ.ജി.എം.നായർ,കാർഷിക കോളേജ് അദ്ധ്യാപകരായ ഡോ.സോണി കെ.ബി,ഡോ.സ്വപ്ന അലക്സ് എന്നിവർ പങ്കെടുത്തു.