
നിലമാംമൂട്: സീറോമലങ്കര കത്തോലിക്ക യൂത്ത് മൂവ്മെന്റ് മാർത്താണ്ഡം, കളയിക്കാവിള ഡയോസിസിന്റെ സംയുക്ത ആഭിമുഖ്യത്തിൽ എം.സി.വൈ.എമ്മിന്റെ വാർഷിക ആഘോഷത്തിനും സെമിനാറിനും തുടക്കമായി. മരിയഗിരി മാതാ ഓഗ് അസംപ്ഷൻ ചർച്ചിൽ മാർത്താണ്ഡം ഡയോസിസ് ബിഷപ്പ് വിൻസെന്റ് മാർ പൗലോസ് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. ഇടവക വികാരി ഫാ.ബിനുകുമാർ പങ്കെടുത്തു. ജെ.എം.സി ഹാളിൽ നടന്ന സെമിനാർ മലങ്കര കത്തോലിക്ക യൂത്ത് മൂവ്മെന്റ് ഡയറക്ടർ ഫാ.ജസ്റ്റിൻ നെല്ലിക്കാവിള ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ആസ്പിൻ റിച്ചാർഡ് അദ്ധ്യക്ഷത വഹിച്ചു. ഫാ.പ്രദീഷ്, മദർ റോസി,ഫ്രാൻസിസ് ഡി .എം സെമിനാറിൽ പങ്കെടുത്തു. 500ൽപരം യുവതീയുവാക്കളാണ് സെമിനാറിൽ പങ്കെടുത്തത്.