k

തിരുവനന്തപുരം: ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ മെഡിക്കൽ ഓഫീസർ (കാറ്റഗറി നമ്പർ 483/2022) തസ്തികയിലേക്ക് 13,14,15 തീയതികളിൽ രാവിലെ 9.30നും ഉച്ചയ്ക്ക് 12നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.


സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 262/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 14ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.


സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഓട്ടോമൊബൈൽ എൻജിനിയറിംഗ് (ഗവ. പോളിടെക്നിക്കുകൾ),(കാറ്റഗറി നമ്പർ 250/2022) തസ്തികയിലേക്കുള്ള ഒന്നാംഘട്ട അഭിമുഖം 14ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.


സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക്ക് കോളേജുകൾ) ലക്ചറർ ഇൻ കൊമേഴ്സ് (കാറ്റഗറി നമ്പർ 484/2022) തസ്തികയിലേക്കുള്ള ഒന്നാംഘട്ട അഭിമുഖം 14,15 തീയതികളിൽ രാവിലെ 9.30നും ഉച്ചയ്ക്ക് 12നും പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.


സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എഡ്യുക്കേഷൻ (ഫിസിക്കൽ ഇൻസ്ട്രക്ടർ),(ഗവ.പോളിടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 405/2022) തസ്തികയിലേക്കുള്ള ഒന്നാംഘട്ട അഭിമുഖം 14,15 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.


ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ഡ്രഗ്സ് ഇൻസ്‌പെക്ടർ (കാറ്റഗറി നമ്പർ 86/2023) തസ്തികയിലേക്കുള്ള ഒന്നാംഘട്ട അഭിമുഖം 14,15 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.