തിരുവനന്തപുരം : എസ്.എൻ ട്രസ്റ്റ് സ്ഥാപകനും എസ്.എൻ.ഡി.പി യോഗം മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ആർ. ശങ്കറിന്റെ 52-ാം ചരമവാർഷികത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയന്റെ ആഭിമുഖ്യത്തിൽ 7ന് രാവിലെ 10ന് അനുസ്മരണ യോഗം നടക്കും. യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജിന്റെയും സെക്രട്ടറി ആലുവിള അജിത്തിന്റെയും നേതൃത്വത്തിൽ പുഷ്പാർച്ചനയും സംഘടിപ്പിക്കും. യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ, കെ.പി. അമ്പീശൻ തുടങ്ങിയവർ പങ്കെടുക്കും.