നെടുമങ്ങാട്: ആനാട് പെരിങ്ങാവൂർ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ 20-ാമത് സ്‌കന്ദഷഷ്‌ഠി മഹോത്സവത്തിന്റെ ഭാഗമായുള്ള മഹാകാവടിയാട്ടം ഇന്ന് രാത്രി 7ന് ഉള്ളൂർ രാജൻ സ്വാമിയുടെ നേതൃത്വത്തിൽ നടക്കും.രാവിലെ 6ന് മഹാഗണപതിഹോമം,വൈകിട്ട് 5.30ന് ഭക്തിഗാനസുധ,6.30ന് തിരുവാതിരക്കളി.ഷഷ്ഠി ദിനമായ 7ന് രാവിലെ 6ന് മഹാഗണപതിഹോമം,8ന് പാങ്കോട് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്ന് ഉള്ളൂർ രാജൻ സ്വാമിയുടെ നേതൃത്വത്തിൽ പണ്ടാരക്കാവടി,വേൽക്കാവടി,പീലിക്കാവടി,ഭസ്മക്കാവടി,പാൽക്കാവടി,പാൽക്കുടം,അലങ്കാര കാവടി,ഇടുമ്പൻ കാവടി തുടങ്ങി വിവിധ അഭിഷേക കാവടികളോടെ എഴുന്നള്ളത്ത് ആരംഭിക്കും.ഉച്ചയ്ക്ക് 12.15ന് മഹാ കാവടി അഭിഷേകം,വിശേഷാൽ ഷഷ്ഠി പൂജകളോടെ സമാപിക്കും.