നെടുമങ്ങാട്: കരുപ്പൂര് ഇന്റഗ്രേറ്റഡ് ആയുഷ് മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥക്കാർക്കായി 'ജീവിത ശൈലി രോഗങ്ങളും ചികിത്സയും പ്രതിരോധവും' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ക്യാമ്പിൽ ഔഷധസസ്യത്തോട്ടം സ്ഥാപിക്കുന്നതിന് ഔഷധ സസ്യങ്ങളും വിതരണം ചെയ്തു.ദേശീയ ആയുർവേദ ദിനത്തോനുബന്ധിച്ചായിരുന്നു ബോധവത്‌കരണ പരിപാടി.മെഡിക്കൽ ഓഫീസർമാരായ ഡോ.രെസ്നി എ.ആർ,ഡോ.ഹരീഷ് കൃഷ്ണൻ,ഡോ.ജയകുമാർ ആർ.എൽ,ആയുർവേദ ഫാർമസിസ്റ്റ് അരുൺ,ഹോമിയോപതി ഫാർമസിസ്റ്റ് സ്മൃതി,മൾട്ടി പാർപ്പസ് വർക്കർ ബിൻസ് ജോസഫ് എന്നിവർ നേതൃത്വം നൽകി.