തിരുവനന്തപുരം: സുപ്രീംകോടതിയുടെ ഉപസംവരണ വിധി നടപ്പാക്കുക,സംവരണത്തിന്റെ അന്തസത്ത തകർക്കുന്ന സാമ്പത്തിക മാനദണ്ഡമായ ക്രീമിലെയർ വാദത്തെ തള്ളിക്കളയുക,സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനായി വിവരശേഖരണം നടത്തി സാമൂഹ്യസ്ഥിതിയെക്കുറിച്ച്‌ പഠിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഉപസംവരണ അവകാശ സമിതിയുടെ നേതൃത്വത്തിൽ ഡിസംബർ 2ന്‌ സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ച്‌ സംഘടിപ്പിക്കും.തമിഴ്‌നാട്ടിലെ ആദി തമിഴർ പേരവൈ സ്ഥാപകൻ ആർ.അദിയമാൻ ഉദ്‌ഘാടനം ചെയ്യും.ഉപസംവരണ അവകാശ സമിതി ചെയർമാൻ കെ.കെ.ജിൻഷു,സമിതി ജനറൽ കൺവീനർമാരായ സജി കൊല്ലം,എസ്‌.കെ.അനീസ്യ,സാജു വള്ളക്കടവൻ,രേഷ്‌മ കരിവേടകം,മാരിയപ്പൻ നീലിപ്പാറ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.