ശംഖുംമുഖം: ബീമാപ്പള്ളിയിൽ എത്തുന്നവർക്കായി ടൂറിസം വകുപ്പ് 2.58 കോടി മുടക്കി നിർമ്മിച്ച അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ശിഖ സുരേന്ദ്രൻ, വാർഡ് കൗൺസിലർ ജെ.സുധീർ, ബീമാപള്ളി ജമാഅത്ത് ഭാരവാഹികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.