
പൂവാർ: പൂവാർ ലയോള കോളേജിനെ ജില്ലയിലെ ആദ്യത്തെ ഗ്രീൻ ക്യാമ്പസായി ഹരിത കേരള മിഷൻ തിരഞ്ഞെടുത്തു. ജസ്യൂട്ട് സന്യാസസമൂഹം നേതൃത്വം നൽകുന്ന ശ്രീകാര്യം ലയോള കോളേജിന്റെയും സ്കൂളിന്റെയും സഹോദര സ്ഥാപനമാണ് പൂവാർ ലയോള കോളേജ്. പരിസ്ഥിതി സൗഹൃദ പ്രവർത്തന മികവുകൊണ്ടാണ് കോളേജിനെ ഗ്രീൻ ക്യാമ്പസായി അംഗീകരിച്ചത്. ഹരിത ഊർജ്ജ സ്രോതസുകൾ, മഴവെള്ള സംഭരണ മാർഗങ്ങൾ,ജൈവ-അജൈവ മാലിന്യങ്ങളുടെ നിർമാർജനം തുടങ്ങിയ പ്രവർത്തനങ്ങളാണ് ഗ്രീൻ ക്യാമ്പസ് നേട്ടങ്ങളിലേക്ക് നയിച്ചത്. നവകേരളം പ്രോഗ്രാം ഓഫീസർ അജയകുമാർ കോളേജ് ഡയറക്ടറും പ്രിൻസിപ്പലുമായ ഫാ.ബിനു കടുത്തലക്കുന്നേൽ എസ്.ജെയെ ആദരിക്കുകയും പുരസ്കാരം വിതരണം ചെയ്യുകയും ചെയ്തു. പൂവാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലോറൻസ്,പൂവാർ സർക്കിൾ ഇൻസ്പെക്ടർ സുജിത്ത്,നവകേരളം ജില്ലാ റിസോഴ്സ് പേഴ്സൺ ജെയിംസ്, അശോക് പൂവാർ,ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ.അസ്ലിൻ ജോസ്, ഗ്രാമപഞ്ചായത്ത് അംഗം എസ്.സജയകുമാർ,വൈസ് പ്രിൻസിപ്പൽ ജയകുമാരി തുടങ്ങിയവർ പങ്കെടുത്തു.