തിരുവനന്തപുരം : ജില്ലയിലെ സി.പി.എം ഏരിയ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്നും നാളെയുമായി വഞ്ചിയൂർ, കോവളം എന്നിവിടങ്ങളിലുള്ള ഏരിയ സമ്മേളനങ്ങളാണ് ആദ്യം നടക്കുക. വഞ്ചിയൂരിൽ ജില്ലാ സെക്രട്ടറി വി. ജോയിയും കോവളത്ത് എം.വിജയകുമാറും സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും. 9,10-വർക്കല, 12,13-കഴക്കൂട്ടം, വിളപ്പിൽ, 15,16- കാട്ടാക്കട, ചാല, 17,18 - നെയ്യാറ്റിൻകര, 18,19 - നെടുമങ്ങാട്, 20,21- വെള്ളറട, ആറ്റിങ്ങൽ, 23,24 - കിളിമാനൂർ, പേരൂർക്കട, 27,28 - വെഞ്ഞാറമ്മൂട്, വിതുര, 30, ഡിസംബർ 1 - മംഗലപുരം, നേമം, 2,3- പാറശാല, 3,4 - പാളയം എന്നിങ്ങനെ 17 സമ്മേളനങ്ങൾ കൂടി പിന്നാലെ നടക്കും. ആകെ 19 ഏരിയാ കമ്മിറ്റികളാണ് ജില്ലയിലുള്ളത്. 2684 ബ്രാഞ്ച് സമ്മേളനവും 185 ലോക്കൽ സമ്മേളനവും പൂർത്തിയാക്കിയാണ് ഏരിയ സമ്മേളനങ്ങളിലേക്ക് കടക്കുന്നത്. ഡിസംബർ നാലിന് ഏരിയാ സമ്മേളനങ്ങൾ പൂർത്തിയായ ശേഷം 20 മുതൽ 23 വരെ കോവളത്ത് നടക്കുന്ന ജില്ലാ സമ്മേളനങ്ങളുടെ ഒരുക്കങ്ങളിലേക്ക് പാർട്ടി നേതൃത്വം കടക്കും. ഏരിയ സമ്മേളനങ്ങളോട് അനുബന്ധിച്ച് സാംസ്‌കാരിക പരിപാടികൾ, പൊതുസമ്മേളനങ്ങൾ, റെഡ് വളന്റിയർ മാർച്ച് എന്നിവ സംഘടിപ്പിക്കും.